മലപ്പുറം: മലപ്പുറം പോത്തുകല്ലിനടുത്ത് കാട്ടാന ആക്രമണത്തിൽ മധ്യവയസ്കന് ദാരുണാന്ത്യം. എടക്കരക്കടുത്ത് ഉപ്പട ചെമ്പൻകൊല്ലിയിലാണ് സംഭവം. പാലക്കാടുതോട്ടത്തിൽ ജോസ് (67) ആണ് മരിച്ചത്.
വനമേഖലയോട് ചേർന്ന ഭാഗത്ത് പശുവിനെ മേയ്ക്കുമ്പോഴാണ് കാട്ടാന ആക്രമിച്ചത്. വഴിയാത്രികനായ ഒരാളാണ് ചോരയിൽ കുളിച്ചു കിടക്കുന്ന ജോസിനെ കണ്ടത്. ഉടൻ തന്നെ ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു.
ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ആശുപത്രിയിലെത്തിക്കും മുമ്പ് ജോസ് മരണത്തിന് കീഴടങ്ങുകയായിരുന്നു. മൃതേദഹം പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. നേരത്തേയും ഇവിടെ കാട്ടാന ആക്രമണം ഉണ്ടായ പ്രദേശമാണ്.

