മൊഹാലി: ഏകദിന ക്രിക്കറ്റ് ലോകകപ്പിന് തൊട്ടുമുമ്പ് നടക്കുന്ന ഇന്ത്യ- ഓസ്ട്രേലിയ ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കം. ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 1.30ന് മത്സരം ആരംഭിക്കും. മൂന്ന് മത്സരങ്ങളാണ് ഏകദിന പരമ്പരയിൽ ഉള്ളത്.

ഏകദിന ലോകകപ്പിനു മുൻപ് ടീമിന്റെ ബലവും ബലഹീനതയും പരീക്ഷിക്കാനുള്ള അവസാന അവസരമാണ് ടീം ഇന്ത്യയ്ക്ക് ഓസ്ട്രേലിയൻ പരമ്പര. രോഹിത് ശർമ, വിരാട് കോലി, ഹാർദിക് പാണ്ഡ്യ എന്നിവരില്ലാതെയാണ് ആദ്യ 2 മത്സരങ്ങളിലും ടീം ഇറങ്ങുക. മധ്യനിരയിൽ സ്ഥാനം ഉറപ്പിക്കാൻ സൂര്യകുമാർ യാദവിനുള്ള അവസാന അവസരമാണ് ഈ പരമ്പര.

മറുവശത്ത് ഓസീസും കരുത്തരാണ്. ഡേവിഡ് വാര്‍ണര്‍, സ്റ്റീവ് സ്മിത്ത്, മാര്‍നസ് ലബുഷെയ്ൻ, മാര്‍ക്കസ് സ്റ്റോയിനിസ്, കാമറൂണ്‍ ഗ്രീൻ, പാറ്റ് കമ്മിൻസ് ,മിച്ചൽ മാര്‍ഷ്, ജോഷ് ഹെയ്സൽവുഡ് തുടങ്ങി വമ്പൻ താരങ്ങളുമായാണ് ഓസ്ട്രേലിയയുടെയും വരവ്.

സ്പോര്‍ട്‌സ് 18നാണ് ഇന്ത്യ- ഓസീസ് പരമ്പര ഇന്ത്യയില്‍ സംപ്രേഷണം ചെയ്യുന്നത്. ജിയോ സിനിമയുടെ ആപ്പിലൂടെയും വെബ്‌സൈറ്റിലൂടേയും ലൈവ് സ്ട്രീമിംഗ് കാണാനും സാധിക്കും.

By Fazil

Leave a Reply

Your email address will not be published. Required fields are marked *

You missed