കാഞ്ഞിരപ്പള്ളി: ഓണം ബംപർ ലോട്ടറിയുടെ രണ്ടാം സമ്മാനം കാഞ്ഞിരപ്പള്ളിയിൽ വിറ്റ ടിക്കറ്റിന്. TG 496751 എന്ന ടിക്കറ്റിനാണ് സമ്മാനം.

കാഞ്ഞിരപ്പള്ളി കാൽടെക്സ് പെട്രോൾ പമ്പിന് സമീപം പ്രവർത്തിക്കുന്ന ന്യൂ ലക്കി സെന്ററിൽ നിന്നാണ് ഭാഗ്യശാലി ടിക്കറ്റ് വാങ്ങിയത്. അതേസമയം ടിക്കറ്റ് ആർക്കാണ് വിറ്റതെന്ന് അറിയില്ലെന്നും; ഭാഗ്യം തങ്ങളെ തേടിയെത്തിയതിൽ സന്തോഷം ഉണ്ടെന്നും കടയുടമ ക്രിട്ടിക്കൽ ടൈംസിനോട് പ്രതികരിച്ചു.