ബംഗളൂരു: കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി കെ ശിവകുമാര്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.
ജക്കൂറിൽ നിന്ന് മുൽബാഗലിലേക്ക് പോകുകയായിരുന്ന ഹെലികോപ്റ്ററിൽ കഴുകൻ ഇടിക്കുകയായിരുന്നു. സംഭവത്തിൽ ഹെലികോപ്റ്ററിന്റെ ചില്ലുകൾ തകർന്നതിനെ തുടർന്ന് ബെംഗളൂരുവിലെ എച്ച്എഎൽ വിമാനത്താവളത്തിൽ അടിയന്തര ലാൻഡിംഗ് നടത്തി.
അപകടത്തിൽ ഡി.കെ ശിവകുമാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടപ്പോൾ ഒപ്പമുണ്ടായിരുന്ന ഒരാൾക്ക് നിസാര പരിക്കേറ്റു. എല്ലാവരും സുരക്ഷിതരാണെന്ന് കോൺഗ്രസ് ഔദ്യോഗികമായി അറിയിച്ചു.
