മലപ്പുറം: മലപ്പുറം എടവണ്ണ വടശ്ശേരിയില്‍ റോഡിലെ വെള്ളക്കെട്ടില്‍ നിയന്ത്രണം വിട്ട് ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. മണിമൂളി സ്വദേശി കാരേങ്ങൽ യൂനുസ് സലാം (മലബാർ യൂനുസ്- 50) ആണ് മരിച്ചത്.

കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും യാത്രക്കാരുമായി പോയ ഓട്ടോറിക്ഷയാണ് അപകടത്തില്‍പ്പെട്ടത്. എടവണ്ണ- കൊയിലാണ്ടി റോഡിലാണ് അപകടം. സമീപകാലത്താണ് ഈ റോഡിന്റെ നവീകരണ പ്രവൃത്തികൾ നടന്നത്. നിർമാണത്തിലുള്ള അശാസ്ത്രീയതയാണ് വെള്ളക്കെട്ട് രുപപെടാൻ കാരണമായത്.

വളവുള്ള ഭാഗത്ത് റോഡില്‍ വെള്ളക്കെട്ട് കണ്ട് ബ്രേക്ക് ചെയ്തപ്പോള്‍ ഓട്ടോറിക്ഷ മറിയുകയായിരുന്നു. ഓട്ടോയുടെ അടിയില്‍പ്പെട്ട യൂനുസിനെ നാട്ടുകാര്‍ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഓട്ടോയിലുണ്ടായിരുന്ന യാത്രക്കാർക്ക് നിസാരമായ പരിക്കുകളാണുള്ളത്. ഇവരെ സമീപത്തുള്ളത്തുള്ള ആശുപ്പത്രിയിൽ പ്രവേശിപ്പിച്ചു.

By Fazil

Leave a Reply

Your email address will not be published. Required fields are marked *