കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളിയിൽ സ്വകാര്യബസും കെ എസ് ആർ ടി സിയും കൂട്ടിയിടിച്ച് അപകടം. പാറത്തോട് സഹകരണബാങ്കിന് സമീപം ഇന്ന് നാലുമണിയോടെയാണ് സംഭവം.

കാഞ്ഞിരപ്പള്ളി ഭാഗത്തുനിന്നും വന്ന സ്വകാര്യ ബസ്സും മുണ്ടക്കയം ഭാഗത്ത് നിന്നും വന്ന കെഎസ്ആർടിസി ബസും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. റോഡരികിൽ പാർക്ക് ചെയ്ത ഇരുചക്ര വാഹനങ്ങളും പെട്ടിക്കടയും ഇടിച്ചു തെറിപ്പിച്ചു . അപകടത്തിൽ ബസ് യാത്രക്കാർക്ക് പരിക്കേറ്റു. ഇവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാഞ്ഞിരപ്പള്ളി പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തിയിട്ടുണ്ട്.

By Fazil

Leave a Reply

Your email address will not be published. Required fields are marked *

You missed