തിരുവനന്തപുരം: മൂന്നര വയസ്സുള്ള കുഞ്ഞുമായി അമ്മ കിണറ്റില്‍ ചാടി. മാമം കുന്നുംപുറം സ്വദേശിനി രമ്യയാണ് മകൻ അഭിദേവിനൊപ്പം കിണറ്റിലേക്ക് ചാടിയത്. സംഭവത്തിൽ കുഞ്ഞ് മരിച്ചു.
ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം. ഇവര്‍ താമസിക്കുന്ന വാടകവീട്ടിലെ 50 അടിയോളം താഴ്ചയുള്ള കിണറ്റിലാണ് യുവതി കുട്ടിയുമായി ചാടിയത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ രമ്യയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഭർത്താവ് രാജേഷിനെ ആറ്റിങ്ങൽ പൊലീസ് വിളിച്ചു വരുത്തിയിട്ടുണ്ട്. ഫയർഫോഴ്സ് എത്തിയാണ് അമ്മയെയും കുഞ്ഞിനെയും പുറത്തെടുത്തത്.