കാഞ്ഞിരപ്പള്ളി: എൻ.എച്ച്.എ. യു.പി. സ്കൂളിൽ സ്കൗട്ട് & ഗൈഡ് യൂണിറ്റിന്റെ ഉദ്ഘാടനവും സൈബർ സുരക്ഷാ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. സമഗ്ര ശിക്ഷാ കേരളം (SSK) കോട്ടയം ജില്ലാ പ്രോഗ്രാം ഓഫീസർ നാസർ മുണ്ടക്കയം യൂണിറ്റിന്റെ ഉദ്ഘാടനം നിർവഹിച്ചു.
പി.ടി.എ പ്രസിഡന്റ് ഷമീർ കെ.എസ്. അധ്യക്ഷത വഹിച്ചു. പോലീസ് സബ് ഇൻസ്പെക്ടർ രാജേഷ് മണിമല സൈബർ സുരക്ഷാ ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകി.
ഹെഡ്മിസ്ട്രസ് ദീപാ യു. നായർ, സ്കൗട്ട് ഗൈഡ് ഓഫീസർ പ്രിൻസ് ഈരാറ്റുപേട്ട, ഫസീല സലാം, പി.ടി.എ വൈസ് പ്രസിഡന്റ് നാദിർഷ കോന്നാട്ട് പറമ്പിൽ, മുഹമ്മദ് ഫാസിൽ, ശബാന സലീം, ചിന്ത എസ്., ടിസ്മി മോഹൻ, ഫിർദൗസ്, ആഷ്ലിൻ ഷാജി എന്നിവർ സംസാരിച്ചു.


