തിരുവനന്തപുരം: സംസ്ഥാനത്തെ സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധനവ്. ഗ്രാമിന് 160 രൂപയും പവന് 1280 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. ഇന്നലെ രാവിലെ കുത്തനെ കൂടിയ നിരക്ക് ഉച്ചയായപ്പോഴേക്കും ഇടിഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് വീണ്ടും വര്‍ധനവ് രേഖപ്പെടുത്തുന്നത്.
വില വര്‍ധിച്ചതോടെ ഒരു പവന് 92,800 രൂപയും ഒരു ഗ്രാമിന് 11,600 രൂപയുമായി വില. ഇന്നലെ ഒരു പവന് 91,520 രൂപയും ഒരു ഗ്രാമിന് 11,440 രൂപയുമായിരുന്നു. നിലവിലെ വിലക്കയറ്റം സ്വര്‍ണം വാങ്ങാന്‍ കാത്തിരിക്കുന്നവരില്‍ വീണ്ടും ആശങ്കയ്ക്കിടയാക്കുന്നുണ്ട്.


