തിടനാട്: മാർ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തിൽ തിടനാട് സെന്റ് ജോസഫ് ചർച്ച് പിതൃവേദിയുടെ സഹകരണത്തോടെ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഇടവക വികാരി റവ. ഫാ. സെബാസ്റ്റ്യൻ എട്ടുപറയിൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

അസി. വികാരി ഫാ. പോൾ ഇരട്ടമാക്കിൽ, പിതൃവേദി പ്രസിഡന്റ് സിബി ഒറ്റാലങ്കൽ എന്നിവർ പ്രസംഗിച്ചു. ജനറൽ മെഡിസിൻ, ഇ.എൻ.ടി., ഓർത്തോപീഡിക്സ്, മെഡിക്കൽ ഗ്യാസ്ട്രോഎൻട്രോളജി എന്നീ വിഭാഗങ്ങളിലെ ഡോക്ടർമാർ ക്യാമ്പിൽ പങ്കെടുത്തവർക്ക് പരിശോധനകളും ചികിത്സാ നിർദേശങ്ങളും നൽകി.

Leave a Reply

Your email address will not be published. Required fields are marked *