തിരുവനന്തപുരം: മുൻ മേയർ ആര്യ രാജേന്ദ്രൻ KSRTC ബസ് തടഞ്ഞ സംഭവത്തിൽ ആഭ്യന്തരമന്ത്രിക്ക് പരാതി നൽകി ഡ്രൈവർ യദു. മുൻമേയർ ആര്യ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവും ഉൾപ്പെടെയുള്ളവർക്കെതിരെയാണ് പരാതി നൽകിയത്. കേസിൽ പുനരന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രിക്ക് അപേക്ഷ നൽകി.
കെഎസ്ആർടിസി ഡ്രൈവറായിരുന്ന യദുവാണ് പരാതി നൽകിയത്. കൃത്യമായ അന്വേഷണം അല്ല പൊലീസ് നടത്തിയത്. പുനരന്വേഷണം വേണമെന്ന് പരാതിയിൽ ആവശ്യപ്പെടുന്നു. മേയർ ആര്യാ രാജേന്ദ്രന്റെ വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലിയാണ് മേയറും കെ.എസ്.ആർ.ടി.സി ഡ്രൈവറും തമ്മിൽ നടുറോഡിൽ വാക്പോര് നടന്നത്. തിരുവനന്തപുരത്ത് പാളയത്തുവെച്ചായിരുന്നു സംഭവം.


