അരിയിൽ ഷുക്കൂർ വധക്കേസിലെ ഏഴ് പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. കേസിൽ 13 പേരെയാണ് കുറ്റക്കാരണെന്ന് കോടതി കണ്ടെത്തിയത്. ഇതില്‍ കൊലക്കുറ്റം തെളിഞ്ഞ ഏഴ് പേരെയാണ് ജീവപര്യന്തത്തിന് ശിക്ഷിച്ചത്. മറ്റ് ആറ് പ്രതികള്‍ക്ക് കോടതി ജാമ്യം അനുവദിക്കുകയും ചെയ്തു. കേസില്‍ 18 പേരെ കോടതി വെറുതെ വിടുകയും ചെയ്തു. കൊച്ചിയിലെ സിബിഐ കോടതിയാണ് ശിക്ഷ വിധി പ്രസ്താവിച്ചത്.

കൊലക്കുറ്റം തെളിഞ്ഞ ഒന്നാം പ്രതി കെ വി സുമേഷ്, മൂന്നാം പ്രതി എ വി അനൂപ്, ഏഴാം പ്രതി പവിത്രൻ, ഒമ്പതാം പ്രതി മനോഹരൻ, പത്താം പ്രതി എൻ പി ദിനേശൻ എന്ന മൈന ദിനേശൻ, പന്ത്രണ്ടാം പ്രതി ബിജുമോൻ എന്ന വടി ബിജു, പതിനഞ്ചാം പ്രതി ഷിജിൻ മോഹൻ എന്നിവരെയാണ് ജീവപര്യന്തത്തിന് ശിക്ഷിച്ചത്. മൂന്ന് വര്‍ഷത്തില്‍ താഴെ ശിക്ഷ ലഭിച്ച മറ്റ് പ്രതികളായ രാധാകൃഷ്ണൻ-പതിനാലാം പ്രതി, സജിത്- പതിനാറാം പ്രതി, വി.വി.മോഹനൻ- ഇരുപത്തിയഞ്ചാം പ്രതി, പുരുഷോത്തമൻ- ഇരുപത്തിയാറാം പ്രതി, അജിത് കുമാർ- ഇരുപത്തിയേഴാം പ്രതി, ഇരുപത്തിയെട്ടാം പ്രതി പി.പി.സുരേശൻ എന്നിവര്‍ക്ക് കോടതി ജാമ്യം അനുവദിക്കുകയും ചെയ്തു.

അതേസമയം, സിപിഎം നേതാക്കളായ പി ജയരാജനും ടിവി രാജേഷിനും അടക്കം 18 പേരെ കോടതി വെറുതെ വിട്ടു. 7 പേർക്കെതിരെയാണ് കൊലക്കുറ്റം തെളിഞ്ഞത്. കെ.വി.സുമേഷ്-ഒന്നാം പ്രതി, എ.വി.അനൂപ്- മൂന്നാം പ്രതി, പവിത്രൻ- ഏഴാം പ്രതി, മനോഹരൻ- ഒമ്പതാം പ്രതി, എൻ പി ദിനേശൻ എന്ന മൈന ദിനേശൻ-പത്താം പ്രതി, ബിജുമോൻ എന്ന വടി ബിജു-പന്ത്രണ്ടാം പ്രതി, ഷിജിൻ മോഹൻ-പതിനഞ്ചാം പ്രതി എന്നിവർക്കെതിരെയുള്ള കൊലക്കുറ്റം തെളിഞ്ഞു. രാധാകൃഷ്ണൻ-പതിനാലാം പ്രതി, സജിത്- പതിനാറാം പ്രതി, വി.വി.മോഹനൻ- ഇരുപത്തിയഞ്ചാം പ്രതി, പുരുഷോത്തമൻ- ഇരുപത്തിയാറാം പ്രതി, അജിത് കുമാർ- ഇരുപത്തിയേഴാം പ്രതി, പി.പി.സുരേശൻ- ഇരുപത്തിയെട്ടാം പ്രതി എന്നിവരാണ് മറ്റു പ്രതികൾ.

Leave a Reply

Your email address will not be published. Required fields are marked *