പാലാ: ലോക പ്രമേഹദിനാചരണത്തിന്റെ ഭാഗമായി മാർ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തിൽ ‘മധുരം ലിമിറ്റഡ്’ എന്ന പേരിൽ ബോധവൽക്കരണ സന്ദേശ യാത്ര സംഘടിപ്പിച്ചു.
കോട്ടയം, പത്തനംതിട്ട ജില്ലകളിലൂടെ കെ.എസ്.ആർ.ടി.സി. ലോ ഫ്ലോർ ബസിലായിരുന്നു സന്ദേശ യാത്ര. യാത്രയുടെ ഭാഗമായി യാത്രക്കാർക്കായി സൗജന്യ രക്തത്തിലെ പഞ്ചസാര പരിശോധനയും വിവിധ ഗെയിമുകളും സംഘടിപ്പിച്ചു.
മാർ സ്ലീവാ മെഡിസിറ്റിയിൽ നടന്ന യോഗത്തിൽ മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ റവ. ഫാ. മാത്യു തെക്കേൽ അധ്യക്ഷത വഹിച്ചു. പാലാ നഗരസഭാ ചെയർപേഴ്സൺ മായ രാഹുൽ സന്ദേശം നൽകി.
ആശുപത്രി ചീഫ് ഓഫ് മെഡിക്കൽ സർവീസസ് എയർ കോമഡോർ ഡോ. പോളിൻ ബാബു, എൻഡോക്രൈനോളജി വിഭാഗം കൺസൾട്ടന്റ് ഡോ. ജോൺസ് ടി. ജോൺസൺ, കേരള കൗമുദി യൂണിറ്റ് ചീഫ് ആർ. ബാബുരാജ്, കൗമുദി ടി.വി. ചീഫ് മാർക്കറ്റിംഗ് ഓഫീസർ റോഷ്കുമാർ എം.ആർ. എന്നിവർ പ്രസംഗിച്ചു.
അസോസിയേറ്റ് ഡയറക്ടർമാരായ റവ. ഫാ. ജോസ് കീരഞ്ചിറ, റവ. ഡോ. ജോസഫ് കരികുളം, റവ. ഫാ. ഗർവാസീസ് ആനിത്തോട്ടത്തിൽ, റവ. ഡോ. മാത്യു ചേന്നാട്ട്, റവ. ഫാ. മാത്യു തുരുത്തിപ്പള്ളിൽ, മെഡിക്കൽ സൂപ്രണ്ട് ഡോ. നിതീഷ് പി.എൻ., എൻഡോക്രൈനോളജി വിഭാഗം കൺസൾട്ടന്റുമാരായ ഡോ. ആനന്ദ് എസ്., ഡോ. ആൻഡ്രീസ ജോസ് തുടങ്ങിയവർ പങ്കെടുത്തു.


