ഇടുക്കി: കട്ടപ്പന കടമാക്കുഴിയിൽ ഏലത്തോട്ടത്തിൽ പണിയെടുക്കുന്നതിനിടെ പാറ ഇടിഞ്ഞുവീണ് തോട്ടം ഉടമ മരിച്ചു. ബെന്നി പുരയിടത്തിൽ ആണ് മരിച്ചത്.

രാവിലെ ഭാര്യയ്ക്കൊപ്പം ഏലത്തോട്ടത്തിൽ ജോലിക്കെത്തിയതായിരുന്നു ബെന്നി. ഇതിനിടെ മലമുകളിൽനിന്ന് വലിയ പാറക്കൂട്ടം ഇടിഞ്ഞ് താഴേക്ക് പതിക്കുകയായിരുന്നു. പാറ ഉരുണ്ടുവരുന്നത് കണ്ട് ഓടിമാറാൻ ശ്രമിച്ചെങ്കിലും ബെന്നിക്ക് രക്ഷപ്പെടാനായില്ല.

ഏറെ ശ്രമകരമായാണ് ബെന്നിയെ പാറയ്ക്കടിയിൽനിന്ന് പുറത്തെടുത്തത്. മുൻപ് ഉരുൾപൊട്ടലുണ്ടായ മേഖലയാണിത്. അപകടസാധ്യത കണക്കിലെടുത്ത് സ്ഥലത്തേക്ക് ആളുകളെ പ്രവേശിപ്പിക്കുന്നത് പൊലീസ് നിയന്ത്രിച്ചു. ഇനിയും പാറയിടിയാൻ സാധ്യതയുണ്ടെന്നാണ് പൊലീസിന്റെ മുന്നറിയിപ്പ്.

Leave a Reply

Your email address will not be published. Required fields are marked *