തിരുവനന്തപുരം:ഏതാനും ദിവസത്തെ ഇടിവിന് പിന്നാലെ സംസ്ഥാനത്തെ സ്വര്‍ണ നിരക്ക് ഉയര്‍ന്നു. പവന് 200 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു പവന് സ്വര്‍ണത്തിന്റെ വില 1,00,920 രൂപയും ഒരു ഗ്രാമിന് 12,615 രൂപയുമായി. 22 കാരറ്റിന്റെ വിലയില്‍ മാത്രമല്ല 18,14,9 എന്നീ കാരറ്റ് സ്വര്‍ണത്തിന്റെ വിലയിലും വര്‍ധനവ് തന്നെയാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം തുടരുമ്പോഴും വെള്ളി വിലയില്‍ ഇന്ന് മാറ്റമില്ല. ഒരു ഗ്രാമിന് 195 രൂപയും 10 ഗ്രാമിന് 1950 രൂപയുമാണ് ഇന്നത്തെ വില. വ്യാഴാഴ്ച ഒരു ഗ്രാം വെള്ളിക്ക് 200 രൂപയായിരുന്നു വില. ഇന്നലെ വിലയില്‍ കുറവ് രേഖപ്പെടുത്തി ഒരു ഗ്രാമിന് 195 രൂപയും 10 ഗ്രാമിന് 1950 രൂപയുമായി.


