കാഞ്ഞിരപ്പള്ളി: ഇടക്കുന്നം മുക്കാലിയിൽ മംഗലത്ത്കരോട്ട് മുഹമ്മദ് അൻസാരിയെ (50) മരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞിരപ്പള്ളി നൈനാർ മസ്ജിദിന് സമീപം പേട്ട വാർഡിൽ പ്രവർത്തിക്കുന്ന ഓഫീസിലാണ് മൃതദേഹം കണ്ടെത്തിയത്.

രാവിലെ ഒൻപതോടെ സുഹൃത്തുക്കളാണ് അൻസാരിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

കാഞ്ഞിരപ്പള്ളിയിൽ അക്കൗണ്ടന്റായി ജോലി ചെയ്തുവരികയായിരുന്നു. കാഞ്ഞിരപ്പള്ളി പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *