പ്രതിപക്ഷനേതാവ് പിണറായി വിജയൻ കന്റോൺമെന്റ് ഹൗസിലേക്കില്ലെന്ന് സൂചന നൽകി പുതിയ വാടക വീട്ടിലേക്ക് മാറുന്നു. ബേക്കറി ജംഗ്ഷനിലെ വാടക വീട്ടിൽ നിന്നും ഇടപ്പഴിഞ്ഞിയിലുള്ള മറ്റൊരു വാടക വീട്ടിലേക്കാണ് പിണറായി മാറുന്നത്. ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസിൽ അറ്റകുറ്റപ്പണികൾ വൈകും എന്നതിനാലും കാലപഴക്കം ചെന്ന കെട്ടിടത്തിലേ താമസം ബുദ്ധിമുട്ടാകും എന്നതിനാലുമാണ് പുതിയ വാടക വീട്ടിലേക്ക് മാറുന്നത് എന്നാണ് പ്രതിപക്ഷനേതാവിനോട് അടുത്ത അളുകൾ ചൂണ്ടിക്കാണിക്കുന്നത്.

ഇടപ്പഴിഞ്ഞിയിൽ നിന്നും ജഗതിയിലേക്ക് പോകും വഴിയാണ് പിണറായിയുടെ പുതിയ വാടക വീട്. അറ്റകുറ്റപ്പണികൾ പുരോഗമിക്കുന്നു. നിലവിലുള്ള മതിലിനേക്കാൾ അല്‌പം ഉയരം കൂട്ടിയിട്ടുണ്ട്. സ്വകാര്യത പൂർണമായും നിലനിർത്തുകയാണ് പുതിയ വാടകവീടിന്റെ മറ്റൊരു ലക്ഷ്യം. കന്റോൺമെന്റ് ഹൗസ് സജ്ജമായാലും ഓഫീസ് മാത്രമാവും അവിടെ പ്രവർത്തിക്കുക. താമസം ഇനി മാറാൻ പോകുന്ന ഇടപ്പഴിഞ്ഞിയിലെ വാടക വീട്ടിൽ തന്നെയാവും. പുതിയ വീട്ടിലേ അറ്റകുറ്റപ്പണി പൂർത്തിയായാൽ ഉടൻ താമസം മാറും.

കന്റോൺമെന്റ് ഹൗസിൻ്റെ അവസ്ഥയിൽ അവിടെ താമസിക്കാൻ പിണറായിക്ക് താല്പ‌ര്യകുറവുണ്ട്. പഴയ പ്രതിപക്ഷനേതാവ് എങ്ങനെയാണ് അവിടെ താമസിച്ചത് എന്ന് കഴിഞ്ഞ ദിവസം പിണറായി ചോദിച്ചിരുന്നു. നിലവിൽ താമസിക്കുന്ന ബേക്കറി ജംഗ്ഷനിലെ വീട്ടിലാണ് ഇഡി റെയ്‌ഡും സംഭവവികാസസങ്ങളുമുണ്ടായത്. ഇഡി ഉദ്യോഗസ്ഥ‌ർ ആക്രമിക്കപ്പെട്ടതും ഈ വീടിന് പുറത്താണ്. പുതിയ വാടക വീടിന്റെ വാടക അറിവായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *