കാഞ്ഞിരപ്പള്ളി: സബ് ജില്ലാ കലോത്സവത്തിലും ശാസ്ത്രമേളയിലും മികച്ച നേട്ടങ്ങൾ സ്വന്തമാക്കി കാഞ്ഞിരപ്പള്ളി NHA UPS മികവ് തെളിയിച്ചു. സബ് ജില്ലാ അറബിക് കലോത്സവത്തിൽ എൽ.പി., യു.പി. വിഭാഗങ്ങളിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയ സ്കൂൾ, അറബിക് മത്സരത്തിൽ ടോപ്പ് സ്കോറും സ്വന്തമാക്കി. മാപ്പിളപ്പാട്ട്, ഇംഗ്ലീഷ് പ്രസംഗം, ഉറുദു കവിത തുടങ്ങിയ ഇനങ്ങളിലും വിദ്യാർഥികൾ മികച്ച പ്രകടനം കാഴ്ചവച്ചു.

സബ് ജില്ലാ ഗണിതശാസ്ത്രമേളയിൽ എൽ.പി. വിഭാഗത്തിൽ ഓവറോൾ നേട്ടവും വർക്ക് എക്സ്പീരിയൻസ് വിഭാഗത്തിൽ വുഡ് വർക്ക് ഇനത്തിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനവും നേടി സ്കൂൾ ശ്രദ്ധേയമായി.

സബ് ജില്ലാ തലത്തിൽ 48 സ്കൂളുകൾ മാറ്റുരച്ച നാടോടിനൃത്ത മത്സരത്തിൽ തുടർച്ചയായി രണ്ടാം വർഷവും വിജയക്കൊടി പാറിച്ച് സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിനി ഐറഹ് മറിയം മികവ് തെളിയിച്ചു.

അയ്യായിരത്തിലധികം കുട്ടികൾ പങ്കെടുത്ത സംസ്ഥാനതല CH മുഹമ്മദ് കോയ പ്രതിഭാ ക്വിസ് മത്സരത്തിൽ യു.പി. വിഭാഗത്തിൽ നാലാം സ്ഥാനം നേടിയ സൈറ ഫാത്തിമയുടെ നേട്ടവും സ്കൂളിന് അഭിമാനമായി.

പഠനത്തോടൊപ്പം കലാ-കായിക രംഗങ്ങളിലും മികവ് പുലർത്തി കാഞ്ഞിരപ്പള്ളിയുടെ നഗരഹൃദയത്തിൽ NHA UPS മുന്നേറുകയാണ്. വിദ്യാർഥികളുടെ ഈ നേട്ടങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച അധ്യാപകർ, പി.ടി.എ., മാനേജ്മെന്റ് എന്നിവരുടെ കൂട്ടായ പ്രവർത്തനവും സഹകരണവും അഭിനന്ദനാർഹമാണ്.


