റോഡ് അപകടങ്ങളിൽ പെടുന്നവരുടെ ജീവൻ രക്ഷിക്കാൻ പുതിയ പദ്ധതിയുമായി ആരോഗ്യവകുപ്പ്. `ഗോൾഡൻ ഗോൾ’ എന്നാണ് പദ്ധതിക്ക് പേരിട്ടിരിക്കുന്നത്. അപകടത്തിൽപ്പെടുന്നവരെ മിനിറ്റുകൾക്കുള്ളിൽ പരിക്കിന്റെ സ്വഭാവത്തിനനുസരിച്ച് അനുയോജ്യമായ ആശുപത്രിയിലെത്തിച്ച് കൃത്യസമയത്ത് ചികിത്സ ഉറപ്പാക്കുകയാണ് ലക്ഷ്യം.

108നൊപ്പം സർക്കാർ, സ്വകാര്യ ആംബുലൻസുകളെയും ഒന്നിപ്പിക്കുന്നതാണ് പദ്ധതി. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കാനാണ് ആരോഗ്യവകുപ്പിൻ്റെ ആലോചന. കമ്പ്യൂട്ടർ അധിഷ്ഠിത ഡിസ്പാച്ച് സംവിധാനം, ജിപിഎസ് ട്രാക്കിങ്, ജിഐഎസ് മാപ്പിങ് സംവിധാനങ്ങളും ഉപയോഗപ്പെടുത്തും.


