കാഞ്ഞിരപ്പള്ളി: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്. 22 കാരറ്റ് സ്വർണത്തിന് ഒരു പവന് ഒറ്റയടിക്ക് 2,480 രൂപ കുറഞ്ഞു. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,01,840 രൂപയായി. ഗ്രാമിന് 310 രൂപ കുറഞ്ഞ് 12,730 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഒറ്റദിവസം കൊണ്ട് സ്വർണവിലയിൽ ഉണ്ടായ വൻ ഇടിവ് ആഭരണങ്ങൾ വാങ്ങാൻ കാത്തിരിക്കുന്നവർക്ക് ആശ്വാസമായി.

മറ്റ് വിഭാഗങ്ങളിലെ സ്വർണവിലയിലും ഗണ്യമായ കുറവുണ്ടായി. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 250 രൂപ കുറഞ്ഞ് 10,420 രൂപയായി. ഇതോടെ 18 കാരറ്റ് സ്വർണത്തിന്റെ ഒരു പവൻ വില 83,360 രൂപയിലെത്തി.

Leave a Reply

Your email address will not be published. Required fields are marked *