കോട്ടയം: കോട്ടയം കിടങ്ങൂരില്‍ ഭര്‍ത്താവ് കാര്‍ റിവേഴ്സ് ചെയ്യുന്നതിനിടെ വാഹനത്തിനടിയില്‍പ്പെട്ട് ഭാര്യയ്ക്ക് ദാരുണാന്ത്യം. കിടങ്ങൂര്‍ സൗത്ത് പട്ടേരില്‍ മുരളീധരന്‍ പിള്ളയുടെ ഭാര്യ ശോഭന കുമാരിയാണ് (66) അപകടത്തില്‍ മരിച്ചത്.

ഉച്ചകഴിഞ്ഞ് രണ്ട് മണിയോടെയായിരുന്നു സംഭവം. പുറത്തുപോയി യാത്ര കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തിയതിന് പിന്നാലെയാണ് അപകടമുണ്ടായത്. വീട്ടുമുറ്റത്ത് വെച്ച് മുരളീധരന്‍ പിള്ള കാര്‍ പിന്നോട്ടെടുക്കുന്നതിനിടെ ശോഭന കുമാരി അബദ്ധത്തില്‍ വാഹനത്തിനടിയില്‍പ്പെടുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *