കണ്ണൂർ: വീട്ടുമുറ്റത്ത് പിന്നോട്ടെടുക്കുകയായിരുന്ന കാർ അബദ്ധത്തിൽ തട്ടി ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം. കണ്ണൂർ സിറ്റി കുറുവ റോഡ് പള്ളിക്കു സമീപത്തെ സൈൻ ഹൗസിൽ ഷഫഖത്തിന്റെയും അറക്കകത്ത് ശഹമയുടെയും മകൾ ഹൂറിൻ മഹബൂബി ആണ് മരിച്ചത്.

ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഉച്ചയ്ക്കാണ് മരിച്ചത്. ഖബറടക്കം ഇന്ന് രാത്രി ഏഴിന് കണ്ണൂർ സിറ്റി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

Leave a Reply

Your email address will not be published. Required fields are marked *