കാഞ്ഞിരപ്പള്ളി: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന് 1,240 രൂപ കുറഞ്ഞ് 1,04,320 രൂപയിലെത്തി. ഗ്രാമിന് 155 രൂപ കുറഞ്ഞ് 13,040 രൂപയിലാണ് വ്യാപാരം നടക്കുന്നത്. തുടർച്ചയായ നാല് ദിവസത്തെ വിലവർധനയ്ക്കു ശേഷമാണ് സ്വർണവിലയിൽ വലിയ ഇടിവ് രേഖപ്പെടുത്തിയത്. ഇതോടെ ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലേക്കും സ്വർണവില എത്തി.

ഒക്ടോബർ 10-നാണ് സ്വർണവില ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 1,11,040 രൂപയിലെത്തിയത്. അവിടെനിന്ന് ഏകദേശം 20 ദിവസത്തിനിടെ പവന് 6,720 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. അമേരിക്കൻ ഫെഡറൽ റിസർവ് പലിശനിരക്കിൽ മാറ്റം വരുത്താതിരുന്നതിനെത്തുടർന്ന് ഡോളർ ശക്തിപ്പെട്ടതാണ് ആഗോള വിപണിയിൽ സ്വർണവില കുറയാൻ പ്രധാന കാരണമായത്. നിലവിൽ രാജ്യാന്തര വിപണിയിൽ ഒരു ഔൺസ് സ്വർണം 3,991 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *