കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ ഭക്ഷണത്തില്‍ പുഴുവിനെ കണ്ടെന്ന ആരോപണത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് വിദ്യാഭ്യാസമന്ത്രി എന്‍ ഷംസുദ്ദീന്‍. തിളച്ച സാമ്പാറിലോ, വെന്ത പുട്ടിലോ ജീവനുള്ള പുഴു ഉണ്ടാകില്ല. അറസ്റ്റിലായ അധ്യാപകന്റേത് നീച പ്രവൃത്തിയാണ്. ഇതിനു പിന്നില്‍ പ്ലാനിങ് ഉണ്ട്. ഇത് ഇയാളുടെ മാത്രം സൃഷ്ടിയല്ല. കായികമേള അലമ്പാക്കാനുള്ള സാമൂഹികദ്രോഹികളായ ചിലരുടെ മനസ്സ് അതിനു പിന്നിലുണ്ട്. അവരുടെ പ്രവര്‍ത്തനം അതിനൊപ്പമുണ്ട്. അതുകൂടി അന്വേഷിക്കണമെന്ന് വിദ്യാഭ്യാസമന്ത്രി ആവശ്യപ്പെട്ടു,

ആരോപണം ഉന്നയിച്ചത് പെരുമ്പാവൂരിലെ എയ്ഡഡ് സ്‌കൂളിലെ അധ്യാപകനാണ്. ജിജോ ജെയിംസ് എന്നാണ് അധ്യാപകന്റെ പേര്. അയാള്‍ക്കെതിരെ പൊലീസ് എഫ്‌ഐആര്‍ ഇട്ടിട്ടുണ്ട്. അയാള്‍ക്കെതിരെ വകുപ്പുതല നടപടി ഉണ്ടാകും. കുട്ടികളുടെ മേളയില്‍ ഇത്തരം വൃത്തികെട്ട നടപടികള്‍ ( രാഷ്ട്രീയമോ മറ്റെന്തെങ്കിലും പ്രതികാരമോ ഒക്കെയായിരിക്കാം) നടപ്പാക്കാന്‍ ശ്രമിച്ച ഒരു അധ്യാപകനെതിരെ നടപടി വേണം എന്നതില്‍ എന്താണ് സംശയം. ശക്തമായ നടപടികള്‍ ഉണ്ടാകുമെന്ന് മന്ത്രി ഷംസുദ്ദീന്‍ വ്യക്തമാക്കി.

കുട്ടികളുടെ മേള അലമ്പാക്കാന്‍ ഗൂഢാലോചന നടക്കുമെന്ന് സാധാരണ ഗതിയില്‍ കരുതേണ്ടതില്ല. അങ്ങനെ കരുതാന്‍ പാടില്ല. പക്ഷെ അനുഭവങ്ങള്‍ ണരിച്ചാണ്. വളരെ മോശപ്പെട്ട മനസ്സുമായി നടക്കുന്നത് നല്ലതാണോ?. സര്‍ക്കാരുകള്‍ അഞ്ചുകൊല്ലം കൂടുമ്പോള്‍ ജനാധിപത്യത്തില്‍ മാറി വന്നിരുന്നതാണ്. എല്ലാക്കാലത്തും മേളകള്‍ നടക്കുന്നതാണ്. എല്ലാവരിലും ഇത്തരത്തിലുള്ള മോശപ്പെട്ട മാനസികാവസ്ഥയ്ക്ക് മാറ്റം വരണം. നമ്മുടെ നാട്ടിലെ രാഷ്ട്രീയപാര്‍ട്ടികള്‍, വിദ്യാര്‍ത്ഥി-യുവജനസംഘടനകള്‍ എന്നിവയ്‌ക്കെല്ലാം ആ മാറ്റം ഉണ്ടാകണം. സര്‍ക്കാര്‍ മാറി എന്നതുകൊണ്ട് എല്ലാത്തിലും പ്രശ്‌നമുണ്ടാക്കാന്‍ ശ്രമിക്കുന്നത് ശരിയല്ലെന്നും മന്ത്രി ഷംസുദ്ദീന്‍ പറഞ്ഞു.

എന്തെങ്കിലും വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് ചൂണ്ടിക്കാട്ടുന്നതില്‍ സര്‍ക്കാര്‍ എതിരല്ല. കായികമേളയില്‍ കൊടുക്കുന്ന ഭക്ഷണം സംബന്ധിച്ച് എല്ലാ കാര്യങ്ങളും കാണിച്ചിട്ടുള്ളതാണ്. പുഴു കണ്ടെന്ന ആരോപണം പഴയ നമ്പറാണ്. ഭക്ഷണം കഴിച്ചശേഷം പോക്കറ്റില്‍ കൊണ്ടുവരുന്ന എന്തെങ്കിലും സാധനം അതിലിട്ടിട്ട്, വാദി പ്രതിയായി, അവസാനം കടക്കാന്‍ പ്രതിസന്ധിയിലായി ഇവന് കാശുകൊടുക്കാതെ പോകുന്ന പഴയ സിനിമകളിലെ നമ്പറുകളാണ് അവിടെ പ്രയോഗിച്ചത്. എത്ര നീചമായ പ്രവൃത്തിയാണിത്. ഇത്തരം വാര്‍ത്തകള്‍ സൃഷ്ടിക്കുന്നവരെ ഒറ്റപ്പെടുത്തണമെന്നും മന്ത്രി ഷംസുദ്ദീന്‍ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *