തിരുവനന്തപുരം ∙ സ്കൂൾ ബാഗിന്റെ ഭാരം കുറയ്ക്കണമെന്നു സ്കൂൾ ലീഡർ നൽകിയ നിവേദനം ഇന്നു നിയമസഭയിൽ അവതരിപ്പിക്കും. കയ്പമംഗലം മണ്ഡലത്തിലെ എറിയാട് ജികെവി എച്ച്എസ്എസ് സ്കൂൾ ലീഡർ എം.മുംതസീറിന്റെ നിവേദനമാണു ചട്ടം 113 അനുസരിച്ച് കെ.കെ.വത്സരാജ് എംഎൽഎ നിയമസഭയിൽ അവതരിപ്പിക്കുക.

ഹൈസ്കൂൾ വിദ്യാർഥികളുടെ ബാഗുകളുടെ അമിതഭാരം കുറയ്ക്കണമെന്നതാണ് ആവശ്യം. നിയമസഭാ ചട്ടം 113 നിയമസഭാംഗങ്ങൾക്കു സഭയിൽ പെറ്റീഷൻ അവതരിപ്പിക്കുന്നതിനുള്ളതാണ്.

വിദ്യാർഥിനി നൽകിയ നിവേദനം എംഎൽഎ സ്പീക്കറുടെ ഓഫിസിന്റെ ശ്രദ്ധയിൽപെടുത്തുകയും പെറ്റീഷനായി അവതരിപ്പിക്കാൻ അനുമതി നൽകുകയുമായിരുന്നു. ഇതിൻമേൽ സഭയിൽ ചർച്ച അനുവദിക്കില്ല. പെറ്റീഷൻ കമ്മിറ്റിയുടെ പരിഗണനയ്ക്കു വിടുകയാണു രീതി.

Leave a Reply

Your email address will not be published. Required fields are marked *