എഡിജിപി എം.ആർ. അജിത് കുമാറിന്റെ സസ്പെൻഷൻ കാലാവധി 120 ദിവസത്തേക്ക് കൂടി നീട്ടി സർക്കാർ ഉത്തരവായി. സസ്പെൻഷനിലായിട്ട് മൂന്നു മാസം പൂർത്തിയായി. വിശദീകരണം ലഭിച്ച ശേഷം സർക്കാർ തീരുമാനമെടുക്കും. ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച കേസ് അട്ടിമറിക്കാൻ ശ്രമിച്ചു എന്ന കേസിൽ കഴിഞ്ഞ ജൂലൈയിലാണ് അദ്ദേഹത്തെ സസ്പെൻഡ് ചെയ്തത്. സസ്പെൻഷൻ സ്റ്റേ ചെയ്യണമെന്ന അജിത് കുമാറിന്റെ ആവശ്യം സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ (CAT) നേരത്തെ തള്ളിയിരുന്നു.

മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയൻ നടത്തിയ നവകേരള യാത്രക്കിടെ അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥർ നിലവിലെ എംഎൽഎ എ.ഡി.തോമസിനെയടക്കം മർ‍ദിച്ചു എന്നായിരുന്നു കേസ്. ഇത് അട്ടിമറിക്കാൻ അന്ന് ക്രമസമാധാന ചുമതലയുണ്ടായിരുന്ന എഡിജിപിയായ അജിത്കുമാർ ഇടപെട്ടു എന്ന പരാതി ഉയർന്നിരുന്നു. യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്ന ശേഷം ഇക്കാര്യത്തെ കുറിച്ച് അന്വേഷിക്കാൻ എസ്പി എ.പി.ഷൗക്കത്തലിയെ അന്വേഷണ ഉദ്യോഗസ്ഥനായി എസ്ഐടി രൂപീകരിച്ചു.തുടർന്ന്, ഷൗക്കത്തലി മേധാവിയായ എസ്‌ഐടി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചു.ഇതിൽ കേസ് അന്വേഷണം അട്ടിമറിക്കാൻ അജിത് കുമാർ ഇടപെട്ടുവെന്ന വിവരങ്ങളുണ്ട്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അജിത് കുമാറിനെ സസ്പെൻഡ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *