കോട്ടയം : വാകത്താനം പാണ്ടന്‍ചിറയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കാർ ഉടമ പാണ്ടൻചിറ ഓട്ടക്കുന്ന് വീട്ടിൽ സാബു (57) വിന്‌ ഗുരുതരമായി പരിക്കേറ്റു. യാത്ര കഴിഞ്ഞ് വീട്ടിലേക്ക് എത്തുന്നതിനിടെയാണ് അപകടം.

വീടിന് 20 മീറ്റർ അകലെ വച്ചാണു കാറിന് തീ പിടിക്കുന്നത് . വാഹനം പൂർണമായും കത്തി നശിച്ചു. ഗുരുതരമായി പൊള്ളലേറ്റ സാബുവിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

By Fazil

Leave a Reply

Your email address will not be published. Required fields are marked *