നെടുമ്പാശ്ശേരി അപകടവുമായി ബന്ധപ്പെട്ട കേസിൽ പ്രതി സുഹൈൽ സജീവ് ബോസ്റ്റൽ സ്കൂകൂളിൽ തുടരും. പ്രതിക്ക് സുരക്ഷാഭീതിയുണ്ടെന്നും ജയിലിലേക്ക് മാറ്റണമെന്ന് കാണിച്ച് സൂപ്രണ്ട് സമർപ്പിച്ച ഹർജി അങ്കമാലികോടതി തള്ളിയിരുന്നു. നേരത്തേ അമിതവേഗതയിൽ കാറോടിച്ച് മൂന്ന് പേരുടെ മരണത്തിന് ഇടയാക്കിയ സംഭവത്തിന് പിന്നാലെ സുഹൈലിനെ ബോസ്റ്റൽ സ്കൂളിലേക്കാണ് അയച്ചത്.

പ്രതിയുടെ ജീവന് ഭീഷണിയുണ്ടെന്നും സഹതടവുകാർ ആക്രമിക്കാൻ സാധ്യതയുണ്ടെന്നും കാണിച്ചായിരുന്നു സൂപ്രണ്ട് അങ്കമാലി കോടതിയെ സമീപിച്ചത്. എന്നാൽ സുരക്ഷാ ഭീഷണിയുമായി ബന്ധപ്പെട്ട തെളിവുകൾ ഹാജരാക്കിയിട്ടില്ല എന്ന് കാണിച്ച് അപേക്ഷ തള്ളുകയായിരുന്നു. ഇനി ജില്ലോകാടതിയിൽ പോകുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. കേസിലെ നാലു പ്രതികളുടെയും ജാമ്യാപേക്ഷ നേരത്തേ അങ്കമാലി കോടതി തള്ളിയിരുന്നു. നേരത്തേ പ്രതിയെ ബോസ്റ്റൽ സ്കൂളിലേക്ക് മാറ്റിയത് വലിയ വിവാദമായിരുന്നു. എന്നാൽ മജിസ്ട്രേറ്റിന്റെ നിർദേശപ്രകാരമാണ് മാറ്റുന്നതെന്നായിരുന്നു പോലീസ് നൽകിയ വിശദീകരണം.


