കണ്ണിലൂടെ കഥ പറയുന്ന ചുരുക്കം ചില അഭിനേതാക്കളിൽ ഒരാളാണ് സിനിമാ പ്രേമികളുടെ പ്രിയപ്പെട്ട ഫഹദ് ഫാസിൽ. അസാമാന്യ അഭിനയ മികവ് തന്നെയാണ് ഫഹദിന്റെ മുതൽക്കൂട്ട്. ആരാധകർ സ്നേഹത്തോടെ ഫഫ എന്നും ഷാനു എന്നും വിളിക്കുന്ന ഫഹദിന്റെ ജന്മദിനമാണ് ഇന്ന്. സോഷ്യൽ മീഡിയയിലെങ്ങും പ്രിയ താരത്തിനുള്ള ആശംസ പ്രവാഹമാണ്.
മമ്മൂട്ടി എടുത്ത ചിത്രം പങ്കുവച്ച് ആശംസ കുറിപ്പുമായാണ് നസ്രിയ എത്തിയത്.പ്രിയപ്പെട്ട ഷാനു താങ്കളെപ്പോലെ ആരുമില്ല. താങ്കളാണ് എന്റെ അടുത്ത സുഹൃത്ത്. ഞങ്ങൾ താങ്കളെ സ്നേഹിക്കുന്നുവെന്നും ഫഹദിനൊപ്പമുള്ള ചിത്രം പങ്കുവച്ച് നസ്രിയ കുറിച്ചു.
അടുത്തിടെ ഇറങ്ങിയ തമിഴ് ചിത്രം മാമന്നനിലെ രത്നവേല്‍ എന്ന വില്ലന്‍ വേഷം ഏറെ ആഘോഷിക്കപ്പെടുന്നതിനിടെയാണ് ഫഹദ് 41മത് ജന്മദിനം ആഘോഷിക്കുന്നത്. അടുത്തതായി രജനികാന്തിനൊപ്പം ഫഹദ് അഭിനയിക്കും എന്ന വാര്‍ത്തയും അടുത്തിടെ പുറത്തുവന്നിരുന്നു. ലൈക്ക പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ടിജി ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഫഹദ് രജനിക്കൊപ്പം അഭിനയിക്കുന്നത് എന്നാണ് വിവരം.

