വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. നിലവില്‍ അത്തരം തീരുമാനമൊന്നും എടുത്തിട്ടില്ല. വൈദ്യുതി പ്രതിസന്ധിയുടെ യഥാര്‍ത്ഥ കാരണക്കാര്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ആണെന്നും മന്ത്രി സണ്ണി ജോസഫ് കുറ്റപ്പെടുത്തി.

വിലകൂടിയ വൈദ്യുതിയാണ് ഇപ്പോള്‍ വാങ്ങിക്കുന്നത്. 14.50 രൂപയ്ക്കാണ് വൈദ്യുതി വാങ്ങുന്നത്. അഴിമതിക്ക് ഇടം കൊടുക്കാതെ ഹിമാചല്‍ പ്രദേശ് ഗവണ്‍മെന്റിനോടാണ് വൈദ്യുതി വാങ്ങുന്നത്. രണ്ട് ഗവണ്‍മെന്റ് തമ്മിലുള്ള ഇടപാടാണ്. ഇതിന് മറ്റ് ഏജന്‍സികളോ കമ്മീഷനോ ഇല്ലെന്നും വൈദ്യുതി മന്ത്രി പറഞ്ഞു.

വഖഫ് ബോര്‍ഡുമായി ബന്ധപ്പെട്ട് കാന്തപുരത്തിന്റെ പരാതികള്‍ ഒന്നും ലഭിച്ചിട്ടില്ലെന്നും സണ്ണി ജോസഫ് കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് നേതാക്കള്‍ പരസ്യപ്രസ്താവന നടത്തി പാര്‍ട്ടിക്ക് തലവേദന ഉണ്ടാക്കരുതെന്നും സണ്ണി ജോസഫ് ആവശ്യപ്പെട്ടു. വിവാദ പ്രസ്താവനകളില്‍ നിന്നും എല്ലാവരും ഒഴിഞ്ഞ് നില്‍ക്കണം. വിലക്ക് എല്ലാവര്‍ക്കും ബാധകമാണെന്നും സണ്ണി ജോസഫ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *