ആലപ്പുഴ: കാര്‍ത്തികപ്പള്ളിയില്‍ രണ്ടു വയസ്സുകാരന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് നാട്ടുകാര്‍. കാര്‍ത്തികപ്പള്ളി മഹാദേവികാട് താമസിക്കുന്ന രാജേഷ് – താര ദമ്പതികളുടെ രണ്ടു വയസ്സുള്ള മകന്‍ രാഹുലാണ് മരിച്ചത്. പാല്‍ തൊണ്ടയില്‍ കുടുങ്ങിയാണ് കുഞ്ഞ് മരിച്ചതെന്നാണ് പിതാവ് രാജേഷ് പറയുന്നത്. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മാത്രമേ മരണകാരണം വ്യക്തമാകുവെന്ന് പൊലീസ് അറിയിച്ചു.

ഇന്ന് രാവിലെയാണ് സംഭവം. ദമ്പതികളുടെ മറ്റൊരു കുഞ്ഞ് ഏതാനും നാള്‍ മുമ്പ് മരിച്ചിരുന്നു. ദമ്പതികള്‍ക്ക് മറ്റു നാലു കുഞ്ഞുങ്ങള്‍ കൂടിയുണ്ട്. താരയെ പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് പിന്നാലെയാണ് രണ്ട് വയസുള്ള കുഞ്ഞ് മരിച്ചത്.

കുഞ്ഞുങ്ങളെ ദമ്പതികള്‍ പരിപാലിക്കുന്നില്ലെന്ന നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് അടുത്തിടെ ജനപ്രതിനിധികള്‍ ഇടപെട്ട് ദമ്പതികളെയും കുഞ്ഞുങ്ങളെയും പത്തനാപുരത്തെ സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. അവിടെനിന്ന് സ്വന്തം ഇഷ്ടപ്രകാരം ഇറങ്ങി വീണ്ടും വാടകയ്ക്ക് താമസിക്കുകയായിരുന്നു ദമ്പതികള്‍. അതിനിടെയാണ് സംഭവം. ഇതാണ് നാട്ടുകാരുടെ സംശയത്തിന് ഇടയാക്കിയതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *