പൊതു അവധി ദിവസമായി സർക്കാർ പ്രഖ്യാപിച്ച ഒക്ടോബർ 19 (തിങ്കളാഴ്ച) സപ്ലൈകോ വില്പനശാലകൾ ക്ക് പ്രവർത്തിദിനം ആയിരിക്കും. അതെസമയം ഒൿടോബർ 20 മഹാനവമി ദിനത്തിൽ പെട്രോൾ പമ്പ് ഒഴികെയുള്ള എല്ലാ സപ്ലൈകോ വില്പനശാലകൾക്കും അവധിയായിരിക്കും. ഒക്ടോബർ 21 വിജയദശമി ദിനത്തിൽ മാവേലി സ്റ്റോറുകൾ ഒഴികെയുള്ള സപ്ലൈകോ വില്പനശാലകൾ പതിവുപോലെ തുറന്ന് പ്രവർത്തിക്കും.

തിങ്കളാഴ്ച കൂടി അവധി പ്രഖ്യാപിച്ചുള്ള ഉത്തരവ് ഇന്നലെ വന്നതോടെ നാല് ദിവസമാണ് സംസ്ഥാനത്ത് അവധി ലഭിക്കുന്നത്. ഒക്ടോബർ 18, 19, 20, 21 ദിവസങ്ങളിൽ അടുപ്പിച്ച് അവധിയാണ്. എല്ലാ സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും ഈ അവധി ബാധകമാണെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്. നെഗോഷ്യബിള്‍ ഇന്‍സ്ട്രമെന്റ് ആക്ട് പ്രകാരം പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും അവധിയുണ്ട്. പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തിങ്കളാഴ്ച അവധിയായിരിക്കുമെന്ന് സർക്കാർ ഉത്തരവിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *