കേരളത്തിൻ്റെ പുതിയ ​ഗവർണറായി ഓം പ്രകാശ് മാഥുര്‍ ചുമതലയേൽക്കും. സിക്കിമിൻ്റെ ​ഗവർണർ ആയിരുന്നു. രാജേന്ദ്ര ആർലേക്കർ ഇനി തമിഴ്നാട് ഗവർണർ ആയി ചുമതലയേൽക്കും. കേരള ​ഗവർണർ ആയിരിക്കെ തന്നെ രാജേന്ദ്ര ആർലേക്കറിന് തമിഴ്നാടിൻ്റെ അധിക ചുമതല നൽകിയിരുന്നു. സുധ യാദവ് കർണ്ണാടക ഗവർണർ ആകും.

ബിജെപിയുടേയും ആർഎസ്എസ്സിൻ്റെയും മുതിർന്ന നേതാവാണ് ഓം പ്രകാശ് മാഥുര്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഏറ്റവും അടുത്ത വിശ്വസ്തരിൽ ഒരാൾ കൂടിയാണ്. ​മോദി മുഖ്യമന്ത്രി ആയിരുന്നപ്പോൾ ഗുജറാത്തിൻ്റെ ചുമതലയുള്ള ബിജെപി നേതാവ് അയിരുന്നു ഓപി മാഥുർ. ഇദ്ദേഹം രാജസ്ഥാനിൽ നിന്നുള്ള നേതാവാണ്. ഏറെക്കാലം ആർഎസ്എസ് പ്രചാരകനായിരുന്നു. അതിനുശേഷമാണ് ബിജെപിയിൽ എത്തിയത്. മോദിക്കൊപ്പം ബിജെപിയിൽ പ്രചാരകനായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *