കൊച്ചി: താരസംഘടനയായ അമ്മയിലെ തര്‍ക്കങ്ങളുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കവെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. നടി അന്‍സിബ ഹസനെതിരായ പരാമര്‍ശത്തില്‍ നടി ലക്ഷ്മിപ്രിയയ്‌ക്കെതിരെ തൃപ്പൂണിത്തുറ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ലക്ഷ്മിപ്രിയ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു ഹൈക്കോടതി പരാമര്‍ശം.

അമ്മയിലെ തര്‍ക്കങ്ങളുമായി ബന്ധപ്പെട്ട് തുടര്‍ച്ചയായി കേസുകള്‍ വരുന്നതിലാണ് കോടതി വിമര്‍ശനം ഉയര്‍ത്തിയത്. അമ്മയുമായി ബന്ധപ്പെട്ട കേസുകള്‍ പരിഗണിക്കാനായി സ്‌പെഷല്‍ കോടതികള്‍ തന്നെ വേണ്ടി വരുമല്ലോ എന്നായിരുന്നു പരിഹാസരൂപേണ ചോദിച്ചത്. സാധാരണക്കാരുടെ ഒട്ടേറെ പ്രശ്‌നങ്ങള്‍ പരിഗണിക്കാനുണ്ട്. അതിനിടെയാണ് ഇത്തരം കേസുകള്‍ തുടര്‍ച്ചയായി വരുന്നതെന്ന് കോടതി അഭിപ്രായപ്പെട്ടു.

ഇവരുടെ പ്രശ്‌നം തീര്‍ക്കാനേ സമയമുള്ളല്ലോ എന്നും കോടതി നിരീക്ഷിച്ചു. ഹർജി മൂന്നാഴ്ച കഴിഞ്ഞ് പരി​ഗണിക്കാനായി മാറ്റി. അമ്മ ജനറല്‍ ബോഡി യോഗത്തിന് ശേഷമാണ്, സംഘടനയ്ക്കകത്തെ ഭിന്നിപ്പില്‍ പല തരത്തില്‍ സമൂഹമാധ്യമങ്ങളിലൂടെയും അല്ലാതെയും ആക്ഷേപങ്ങള്‍ ഉയര്‍ന്നത്. താരസംഘടനയായ ‘അമ്മ’യുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ക്കിടെയായിരുന്നു അന്‍സിബയും ലക്ഷ്മിപ്രിയയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പുറത്തുവന്നത്

Leave a Reply

Your email address will not be published. Required fields are marked *