കാഞ്ഞിരപ്പള്ളി ഹോളി ഏയ്ഞ്ചൽസ് കോളേജിൽ വിപുലമായ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ഓണപ്പാട്ട്, വിവിധ കായിക-വിനോദ മത്സരങ്ങൾ, പൂക്കളം എന്നിവയുമായി വിദ്യാർഥികളും അധ്യാപകരും ആഘോഷത്തിൽ പങ്കുചേർന്നു. തുടർന്ന് എല്ലാവർക്കും പായസ വിതരണവും നടത്തി.
കോളേജ് പ്രിൻസിപ്പൽ സിസ്റ്റർ മേഴ്‌സി വളയം ഓണസന്ദേശം നൽകി. അധ്യാപകരായ ജൂബിൻ തോമസ്, ടിൻസി തോമസ്, റെനിമോൾ തോമസ് എന്നിവർ ഓണാഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി. ആഘോഷ പരിപാടികൾ വിദ്യാർഥികൾക്ക് ഓണത്തിന്റെ പാരമ്പര്യവും സൗഹൃദവും പങ്കുവെക്കുന്ന മനോഹരമായ അനുഭവമായി.


