നബിദിനം പ്രമാണിച്ച് യുഎഇയിൽ ഈ മാസം 28ന് യുഎഇയിൽ പൊതു അവധി പ്രഖ്യാപിച്ചു. പൊതുമേഖലയിലെയും സ്വകാര്യ മേഖലയിലെയും ജീവനക്കാർക്ക് ശമ്പളത്തോടുകൂടിയുള്ള അവധിയാണ് പ്രഖ്യാപിച്ചത്. ഇതോടെ വെള്ളി, ശനി, ഞായർ തുടങ്ങി മൂന്ന് ദിവസം ഉദ്യോഗസ്ഥർക്ക് അവധി ലഭിക്കും. ഹിജ്റ കലണ്ടർ പ്രകാരം റബ്ബിഉൽ അവ്വൽ മാസം പന്ത്രണ്ടിനാണ് മുഹമ്മദ് നബിയുടെ ജന്മദിനം.


