എരുമേലി: കനത്ത മഴയെ തുടർന്ന് എരുമേലി സെന്റ് തോമസ് ഹൈസ്കൂളിന്റെ മതിൽ ഇന്ന് ഇടിഞ്ഞുവീണു. ഇന്ന് സ്കൂളിന് അവധിയായിരുന്നതിനാൽ വിദ്യാർത്ഥികൾ ആരും സ്കൂൾ പരിസരത്ത് ഉണ്ടായിരുന്നില്ല. ഇതോടെ വലിയൊരു അപകടമാണ് ഒഴിവായത്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.

സംഭവത്തെ തുടർന്ന് വില്ലേജ് ഓഫീസർ അഷറഫ് ചക്കാലയിൽ സ്ഥലത്തെത്തി പ്രാഥമിക പരിശോധനകൾ നടത്തി. എരുമേലി പോലീസും പഞ്ചായത്ത് അധികൃതരും സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തുകയും തുടർനടപടികൾ ആരംഭിക്കുകയും ചെയ്തു. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ പ്രദേശത്ത് ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.


