കൊച്ചി: കളമശ്ശേരി സ്വദേശി ഷെഫിൻ, പൂക്കാട്ടുപടി സ്വദേശി ഫഹദ്, കോഴിക്കോട് സ്വദേശി ബെന്നി എന്നിവരാണ് പിടിയിലായത്.‌ കോഴിക്കോട് നിന്നാണ് മൂന്ന് പ്രതികളെയും പൊലീസ് പിടികൂടിയത്. കഴിഞ്ഞ ഞായറാഴ്ചയാണ് തൃക്കാക്കരയിൽ വച്ച് യുവാക്കളെ നടുറോ‍ഡിൽ മ‍‍ർദിച്ചത്. കാറിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ചായിരുന്നു ആക്രമണമെന്ന് പൊലീസ് പറഞ്ഞു. എൻജിഒ ക്വോട്ടേഴ്സിന് സമീപമാണ് സംഭവം. ബൈക്കിലെത്തിയവരെ കാറിലെത്തിയ സംഘം ക്രൂരമായി മർദിക്കുകയായിരുന്നു. ​രണ്ട് യുവാക്കളെ അതി ക്രൂരമായാണ് മർദിച്ചത്. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പൊലീസ് പ്രതികളെ പിടികൂടിയത്. ഗുരുതരമായി പരിക്കേറ്റ പ്രവീൺ കുമാർ അത്യാഹിത വിഭാഗത്തിൽ തുടരുകയാണ്. പ്രവീണിൻ്റെ തലയോട്ടിക്ക് പൊട്ടൽ ഏറ്റിട്ടുണ്ട്. പരിക്കേറ്റ നിസാമിനെ പ്ലാസ്റ്റിക് സർജറിക് വേണ്ടി എറണാകുളം സ്പെഷ്യലിസ്റ്റ് ഹോസ്പിറ്റലിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *