വിദ്യാര്‍ത്ഥിനിയുടെ വിദേശപഠനം മുടക്കുന്നുവെന്ന് ആരോപിച്ച് പൊലീസ് സ്റ്റേഷനില്‍ പ്രതിഷേധവുമായി എംഎല്‍എ. തിരുവനന്തപുരം മാറനല്ലൂര്‍ പൊലീസ് സ്റ്റേഷനിലാണ് നാടകീയ സംഭവം. പൊലീസുകാര്‍ക്കെതിരെ കാട്ടാക്കട എംഎല്‍എ എം ആര്‍ ബൈജുവാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.
നിസാര കാരണങ്ങള്‍ പറഞ്ഞ് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതിലാണ് എംഎല്‍എയുടെ പ്രതിഷേധം.

വിദ്യാര്‍ത്ഥിനിയുടെ വിദേശപഠനം മുടക്കുന്നുവെന്ന് എംഎല്‍എ ആരോപിച്ചു. ബന്ധുവിന്റെ രോഗാവസ്ഥ കാരണം മറ്റൊരിടത്ത് താമസിക്കുന്ന കുടുംബത്തെ തിരിച്ചറിയാനാവില്ലെന്നായിരുന്നു പൊലീസിന്റെ വിശദീകരണം. മൂന്ന് ദിവസത്തിനുള്ളില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്ന് പൊലീസ് ഉറപ്പുനല്‍കിയിട്ടുണ്ട്. ഒരുപാട് ആളുകളെ സമീപിച്ച ശേഷമാണ് എംഎല്‍എയെ കുടുംബം സമീപിച്ചത്.

വിദേശത്ത് മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയായ മാറനല്ലൂര്‍ സ്വദേശിനി അപര്‍ണ രമേശാണ് മൂന്ന് മാസം മുമ്പ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിന് അപേക്ഷിച്ചത്. എന്നാല്‍ നിസാര കാരണങ്ങള്‍ പറഞ്ഞ് ഒഴിവാക്കുകയായിരുന്നു. പഠനം മുടങ്ങുമെന്ന സാഹചര്യം വന്നപ്പോഴാണ് പെണ്‍കുട്ടിയും കുടുംബവും എംഎല്‍എയോടൊപ്പം നേരിട്ടെത്തിയത്

Leave a Reply

Your email address will not be published. Required fields are marked *