കളിക്കുന്നതിനിടെ അലുമിനിയം പാത്രം തലയില്‍ കുടുങ്ങിയ രണ്ടു വയസ്സുകാരിയെ അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി. നാദാപുരം പാറക്കടവ് ഉമ്മത്തൂരില്‍ കളത്തറ അനസിന്റെ മകള്‍ ഫാത്തിമ ആലിയയുടെ തലയില്‍ ആണ് രാവിലെ 11 മണിയോടെ പാത്രം കുടുങ്ങിയത്. കളിക്കുന്നതിനിടെ കുട്ടി പാത്രം തലയില്‍ വയ്ക്കുകയും തല പൂര്‍ണമായും പാത്രത്തില്‍ കുടുങ്ങുകയുമായിരുന്നു. കുട്ടിയുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ വീട്ടുകാര്‍ പല വിധത്തില്‍ ശ്രമിച്ചെങ്കിലും പാത്രം ഊരിയെടുക്കാന്‍ കഴിഞ്ഞില്ല.

തുടര്‍ന്ന് നാദാപുരം ഫയര്‍ സ്റ്റേഷനില്‍ കുട്ടിയുമായി വീട്ടുകാര്‍ എത്തുകയായിരുന്നു. സേനാംഗങ്ങള്‍ ഏറെ ശ്രദ്ധയോടെ കട്ടര്‍, സ്‌പ്രെഡര്‍ എന്നിവ ഉപയോഗിച്ച് പാത്രം മുറിച്ചുമാറ്റിയാണ് കുട്ടിയെ സുരക്ഷിതമായി പരുക്കുകള്‍ ഒന്നും കൂടാതെ രക്ഷപ്പെടുത്തിയത്. രക്ഷാപ്രവര്‍ത്തനത്തിന് സ്റ്റേഷന്‍ ഓഫിസര്‍ എസ്. വരുണ്‍, ഗ്രേഡ് സ്റ്റേഷന്‍ ഓഫിസര്‍ മധുപ്രസാദ്, സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫിസര്‍മാരായ ഐ.ഉണ്ണികൃഷ്ണന്‍, മുഹമ്മദ് സാനീജ് എന്നിവര്‍ നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *

You missed