വൈദ്യുതി വിതരണം തടസപ്പെട്ടതിനെ തുടർന്ന് കൊടുങ്ങല്ലൂരിൽ ചെമ്മീൻ കർഷകന് ലക്ഷങ്ങളുടെ നഷ്ടം. മണിക്കൂറുകളോളംവൈദ്യുതി തടസ്സപ്പെട്ടതോടെ എയറേറ്റർ പ്രവർത്തിക്കാതെ വന്നതോടെ ലക്ഷക്കണക്കിന് ചെമ്മീൻ കുഞ്ഞുങ്ങൾ ചത്തു. പുല്ലൂറ്റ് നാരായണമംഗലത്ത് വലിയപറമ്പിൽ ഹുസൈന്‍റെ ചെമ്മീൻ കൃഷിയാണ് അപ്പാടെ നശിച്ചത്.

നാൽപ്പത് ദിവസം പ്രായമുള്ള നാല് ലക്ഷത്തോളം കുഞ്ഞുങ്ങളാണ് ചെമ്മീൻ പാടത്തുണ്ടായിരുന്നത്. ഇന്നലെ വൈകുന്നേരം മുതൽ ആണ് വൈദ്യുതി തടസ്സപ്പെട്ടത്. കെ എസ് ഇ ബിയിൽ വിളിച്ചിട്ട് ഒരു വിധത്തിലുമുള്ള പരിഹാരവും ഉണ്ടായില്ലെന്ന് കർഷകൻ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *