എരുമേലി: എരുമേലിയിൽ ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ യുവാവ് കുഴഞ്ഞു വീണു മരിച്ചു. എരുമേലിയിൽ വർഷങ്ങളായി ടാക്സി വാഹനം ഓടിച്ചിരുന്ന കൂവപ്പള്ളി നരകംപടി സ്വദേശി വളവിനാൽ വീട്ടിൽ വി എൻ നവാസ് ( ഐസ് – 49 ) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ മരിച്ച എരുമേലി വയലപറമ്പ് പുതുപ്പറമ്പിൽ ചന്ദ്രബാബു (ബാബു) വിൻ്റെ ശവസംസംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു നവാസ്.

ചന്ദ്രബാബുവിന്റെ ശവസംസ്കാര ചടങ്ങിൻ്റെ അവസാന ഭാഗം നടക്കുന്നതിനിടെ നവാസ് റോഡിൽ കുഴഞ്ഞ വീഴുകയായിരുന്നു. ഉടനെ ഒപ്പം ഉണ്ടായിരുന്നവർ എരുമേലി സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വൈകിട്ട് അഞ്ചുമണിയോടെ ആയിരുന്നു സംഭവം. ഭാര്യ. നെസി . മക്കൾ: നിസാം, നെസീബ്, നിസ. എരുമേലി ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ നാസർ, പിഡി ദിഗിഷ്, സിപിഐഎം എരുമേലി ലോക്കൽ കമ്മറ്റി സെക്രട്ടറി നവാസ് എന്നിവരുടെ നേതൃത്വത്തിൽ എരുമേലി പോലീസ് ആശുപത്രിയിൽ എത്തി മേൽ നടപടികൾ സ്വീകരിച്ചു. കഴിഞ്ഞ 35 വർഷത്തിൽ അധികമായി എരുമേലി ടൗണിൽ ടാക്സി ഡ്രൈവർ ആയിരുന്നു നവാസ്.


