തിരുവനന്തപുരത്ത് വീട്ടമ്മയെ ഭര്‍ത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തി. നാലാഞ്ചിറയിലാണ് സംഭവം. ഹസീന ബീവി (36)യാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് സുരേഷ് ( 46) ഒളിവിലാണ്.കുടുംബവഴക്കിനെ തുടര്‍ന്ന് മക്കളുടെ മുന്നില്‍ വച്ചായിരുന്നു കൊലപാതകം നടത്തിയത്. ഇരുവരും തമ്മിലുള്ള രൂക്ഷമായ വാക്കേറ്റം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു.

മൂത്ത മകളാണ് സംഭവം മണ്ണന്തല പൊലീസിനെ അറിയിച്ചത്.കൊലപാതകത്തിന് ശേഷം സുരേഷ് കാറില്‍ കയറി രക്ഷപ്പെട്ടു എന്നാണ് റിപ്പോര്‍ട്ട്. നാലാഞ്ചിറയില്‍ നാലുമാസമായി വാടകയ്ക്ക് താമസിച്ചു വരികയാണ് ഹസീനയും കുടുംബവും. ഹസീനയും സുരേഷും തമ്മില്‍ നേരത്തെയും പ്രശ്‌നങ്ങളുണ്ടായിരുന്നു എന്നാണ് വിവരം.

വഴക്കുമായി ബന്ധപ്പെട്ട് ഹസീന ഇന്നലെയും പൊലീസ് സ്റ്റേഷനില്‍ പരാതിയുമായി എത്തിയിരുന്നു. തുടര്‍ന്ന് വീട്ടിലേക്ക് മടങ്ങി. ഇതിനുശേഷമാണ് വീട്ടില്‍ വെച്ച് വഴക്കുണ്ടാകുകയും, കറിക്കത്തി ഉപയോഗിച്ച് വീട്ടമ്മയുടെ കഴുത്തറുക്കുകയും ചെയ്തത്. ദമ്പതികള്‍ക്ക് നാല് മക്കളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *