കോൺഗ്രസിലെ വനിത നേതാക്കളിൽ പ്രധാന മുഖമായ ഷാനിമോൾ ഉസ്മാൻ ഇനി കേരളത്തിൻ്റെ ഡെപ്യൂട്ടി സ്പീക്കർ. തെരഞ്ഞെടുപ്പുകളിലെ ആവർത്തിച്ചുള്ള പരാജയങ്ങൾക്ക് ശേഷം ഉയിർത്തെഴുന്നേറ്റ ഷാനിമോൾ ഉസ്മാൻ കരുത്തിന്റെ പ്രതീകമായി മാറിയ കാഴ്ചക്കാണ് കേരളം സാക്ഷിയാകുന്നത്.

കെ.ഒ. ഐഷാബായി, നഫീസത്ത് ബീവി, ഭാർഗവി തങ്കപ്പൻ എന്നിവർക്ക് ശേഷം കേരള നിയമസഭയിലെ ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തെത്തുന്ന വനിതയാണ് ഷാനിമോൾ ഉസ്മാൻ. 35 വർഷത്തിന് ശേഷമാണ് കേരളത്തിന് വനിത ഡെപ്യൂട്ടി സ്പീക്കറെ ലഭിക്കുന്നത്. വി.ഡി. സതീശൻ മന്ത്രിസഭയിൽ ആലപ്പുഴക്കാരി കേരളത്തിൻ്റെ വനിത ഡെപ്യൂട്ടി സ്പീക്കറാകുമ്പോൾ പുതിയ മാറ്റങ്ങൾക്ക്കൂടിയുള്ള തുടക്കമാകും. കേരളത്തിൽ നിന്ന് എ.ഐ.സി.സി സെക്രട്ടറിയായ ആദ്യ വനിതയാണ് ഷാനിമോൾ ഉസ്മാൻ.


