സംസ്ഥാനത്ത് ബലിപെരുന്നാള്‍ 28ന് എന്ന് വിവിധ ഖാസിമാര്‍. ദുല്‍ഖഅ്ദ് 29 (ഇന്ന്) ഞായറാഴ്ച ദുല്‍ഹിജ്ജ മാസപ്പിറവി കണ്ടതായി വിശ്വസനീയ വിവരം ലഭിക്കാത്തതിനാല്‍ മെയ് 19 ചൊവ്വാഴ്ച ദുല്‍ഹിജ്ജ ഒന്നും അതനുസരിച്ച് ബലിപെരുന്നാള്‍ (ദുല്‍ഹിജ്ജ 10) മെയ് 28 വ്യാഴാഴ്ചയുമായിരിക്കുമെന്നാണ് ഖാസിമാര്‍ പറഞ്ഞത്.

സംയുക്ത മഹല്ല് ജമാഅത്ത് ഖാസിമാരായ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍, സയ്യിദ് ഇബ്രാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരിയുടെ പ്രതിനിധി സയ്യിദ് അബ്ദുല്ല ഹബീബ് അല്‍ ബുഖാരി എന്നിവരും പാളയം ഇമാം ഡോ. വി പി സുഹൈബ് മൗലവിയും ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവിയുമാണ് ഇക്കാര്യം അറിയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *