കൊലപാതക കേസില്‍ സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫറോഖ് സ്വദേശി അബ്ദുല്‍ റഹീമിൻ്റെ മോചനം ഈ മാസം. വലിയ പെരുന്നാളിന് മുമ്പ് അബ്ദുല്‍ റഹീം ജയിൽ മോചിതനാകുമെന്നാണ് വിവരം. മെയ് 19ന് ശിക്ഷാ കാലവധി പൂർത്തിയാകും. നടപടികൾ വേഗത്തിൽ പൂർത്തിയാക്കിയാൻ ഈ മാസം ഇരുപതിന് അബ്ദുൽ റഹീം നാട്ടിലെത്തും.

ഒന്നര കോടി സൗദി റിയാല്‍ (34 കോടിയിലേറെ ഇന്ത്യന്‍ രൂപ) മോചനദ്രവ്യമായി നല്‍കിയതിന്റെ അടിസ്ഥാനത്തിലായിരുന്നു അബ്ദുൽ റഹീമിൻ്റെ വധശിക്ഷ റിയാദ് കോടതി റദ്ദാക്കിയത്. വധശിക്ഷ ഒഴിവാക്കിയ കോടതി റഹീം 20 വര്‍ഷം തടവ് ശിക്ഷ അനുഭവിക്കണമെന്ന് ഉത്തരവിട്ടിരുന്നു. എന്നാല്‍ 19 വര്‍ഷമായി ജയിലില്‍ കഴിയുന്ന റഹീമിന് ഒരു വര്‍ഷം കൂടി തടവ് ശിക്ഷ അനുഭവിച്ചാല്‍ മതിയായിരുന്നു. കഴിഞ്ഞ വർഷം മെയ് 26നായിരുന്നു കോടതി വിധി വന്നത്.


