പത്തനംതിട്ട: റാന്നിയെ നടുക്കിയ കീക്കൊഴൂർ സ്വദേശി രഞ്ജിത കൊലക്കേസിൽ ശിക്ഷ വിധിച്ച് കോടതി. രഞ്ജിതയെ വെട്ടിക്കൊന്ന കേസിൽ പ്രതി അതുൽ സത്യന് ജീവപര്യന്തം കഠിനതടവാണ് ശിക്ഷ. പത്തനംതിട്ട ജില്ലാ സെഷൻസ് കോടതിയാണ് കേസിൽ ശിക്ഷ വിധിച്ചത്. രഞ്ജിതയ്‌ക്കൊപ്പം താമസിച്ചിരുന്ന അതുൽ സത്യൻ കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. 2023 ജൂൺ 24 നായിരുന്നു നാടിനെ നടുക്കിയ അരുംകൊല നടന്നത്. രഞ്ജിതയുടെ അച്ഛനെയും അമ്മയെയും പ്രതി വെട്ടിപ്പരിക്കേൽപ്പിക്കുകയും ചെയ്തിരുന്നു.

മക്കളുടെ മുന്നിലിട്ടാണ് പ്രതി രഞ്ജിതയെ ക്രൂരമായി വെട്ടിക്കൊന്നത്. മുൻപ് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായിട്ടുള്ള അതുൽ സത്യനെതിരെ രഞ്ജിത പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് കണ്ടെത്തൽ. കേസിൽ വിചാരണ പൂർത്തിയാക്കി കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കോടതി പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *