കേരളം ആര് ഭരിക്കുമെന്ന് നിശ്ചയിക്കുന്ന വോട്ടെണ്ണൽ പുരോഗമിക്കെ, എൽഡിഎഫ് ക്യാമ്പിനെ ആശങ്കയിലാഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയൻ പിന്നിൽ. വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറിലെ ട്രെൻഡുകൾ പുറത്തുവരുമ്പോൾ മുഖ്യമന്ത്രിയുടെ സ്വന്തം തട്ടകമായ ധർമ്മടത്ത് യുഡിഎഫ് സ്ഥാനാർത്ഥിയാണ് നിലവിൽ മുന്നിട്ടുനിൽക്കുന്നത്.
പാലായിൽ ജോസ് കെ. മാണിയും കളമശ്ശേരിയിൽ പി. രാജീവും പിന്നിലായതിന് പിന്നാലെയാണ് മുഖ്യമന്ത്രിയും പിന്നിലായെന്ന വാർത്ത പുറത്തുവരുന്നത്. ഭരണത്തുടർച്ച ലക്ഷ്യമിടുന്ന എൽഡിഎഫിന് ഇത് കനത്ത തിരിച്ചടിയാണ്. എക്സിറ്റ് പോളുകൾ പലതും യുഡിഎഫ് വിജയം പ്രവചിച്ചെങ്കിലും മുഖ്യമന്ത്രി പോലും പിന്നിലാകുന്നത് അപ്രതീക്ഷിതമാണ്.

