പാലാ: പാലായിൽ വീടിന് സമീപത്ത് വെച്ച് പാമ്പുകടിയേറ്റ മധ്യവയസ്കൻ ചികിത്സയിൽ. നീലൂർ സ്വദേശി പി.എം. തോമസിനാണ് (71) പാമ്പുകടിയേറ്റത്. ഇദ്ദേഹത്തെ പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ ഒൻപത് മണിയോടെയായിരുന്നു സംഭവം. തോമസ് തന്റെ വീടിന്റെ മുറ്റത്തെ മതിലിന് സമീപം നിൽക്കുമ്പോഴാണ് കയ്യിൽ പാമ്പുകടിയേറ്റത്.

ഉടൻ തന്നെ ഇദ്ദേഹത്തെ പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ എത്തിച്ചു. നിലവിൽ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ വിദഗ്ധ ചികിത്സയിലാണ് അദ്ദേഹം. മഴക്കാലം ആരംഭിച്ചതോടെ ജനവാസ മേഖലകളിൽ പാമ്പ് ശല്യം വർധിക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *