അഞ്ചരക്കണ്ടി സ്വാശ്രയ ഡെന്റൽ കോളേജ് ഒന്നാം വർഷ ബി.ഡി.എസ് വിദ്യാർത്ഥി ആർ.എൽ.നിതിൻ രാജ് ആശുപത്രി കെട്ടിടത്തിൽ നിന്നും ചാടി മരിച്ച സംഭവത്തിൽ ആരോപണ വിധേയർക്കെതിരെ കർശനവും മാതൃകാപരവുമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് CSDS കാഞ്ഞിരപ്പള്ളി താലൂക്കിന്റെ നേതൃത്വത്തിൽ പ്രതിഷേധ സായാഹ്ന ധർണ്ണ നടത്തി.

CSDS സംസ്ഥാന കമ്മിറ്റി അംഗം അനു ചാക്കോ യോഗം ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡൻ്റ് ബിജു വഴിപറമ്പൻ, സെക്രട്ടറി പ്രമോദ് സി എസ്, കുട്ടപ്പൻ ഇളങ്കാട്, ജെയിംസ് ചാക്കോ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *